HONEST TAX ANTICIPATORY IT CAL FY 2023-24 DOWNLOAD HERE

2023-24  സാമ്പത്തിക വർഷത്തെ ANTICIPATORY INCOME TAX STATEMENT 

1)ആൻറസിപ്പേറ്ററി ഇൻകം ടാക്സേറ്റ്മെൻറ് എപ്പോൾ സമർപ്പിക്കണം?

 മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം  നിർബന്ധമായും സമർപ്പിക്കണം.

 പിന്നീട്  പ്രമോഷനോ മറ്റാരിയറുകളോ ലഭിക്കുമ്പോഴും REVISED  ANTICIPATORY STATEMENT  സമർപ്പിക്കേണ്ടതാണ്.

2) ആരൊക്കെ സമർപ്പിക്കണം?

BASIC EXEMPTION LIMIT  മുകളിൽ വരുന്ന എല്ലാവരും തന്നെANTICIPATORY STATEMENT  സമർപ്പിക്കേണ്ടതാണ്.( മൊത്ത വരുമാനം 7 ലക്ഷത്തിനു മുകളിൽ വരുന്നവർ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്)

3) പുതിയ സ്കീം തെരഞ്ഞെടുക്കുന്നതാണോ പഴയ സ്കീമാണോ നല്ലത്?

 ഏറ്റവും കൂടുതൽ പേരുടെ സംശയമാണ്.  പല ഘടകങ്ങളും പരിശോധിച്ചിട്ട് വേണം സ്കീം തെരഞ്ഞെടുക്കാൻ.  ഉദാഹരണത്തിന്  ഹൗസിംഗ് ലോൺ  പലിശ, CHAPTER VI A   പ്രകാരമുള്ള മറ്റു കിഴിവുകൾ  എന്നിവ ഉള്ളവർക്ക്  രണ്ട് രീതിയിലും   കണക്കുകൂട്ടിയ ശേഷം തെരഞ്ഞെടുക്കുക. ഉദാഹരണത്തിന്  പെൻഷൻ / ശമ്പളവരുമാനം മാത്രം ഉള്ളവർക്കും മറ്റു കിഴിവുകൾ ഒന്നരലക്ഷം രൂപ ഇല്ലാത്തവർക്കും  പുതിയ സ്കീം ആയിരിക്കും സാധാരണഗതിയിൽ  ലാഭകരമാകുക

EXAMPLE            NEW        OLD                                                                                                                

GROSS                   900000     900000                                                                                                          STND DED               50000     50000                                                                                                          CHAPTER VIA DED  NA     150000                                                                                                             Taxable income    850000    700000                                                                                                                   Tax with Cess 41600      54600   

 ഇതിൽ NEW സ്കീമിൽ 13,000 രൂപയുടെ ലാഭം കാണാൻ സാധിക്കും

4) NEW കീമിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ലഭ്യമാണോ?

      ലഭ്യമാണ്

5) NEW സ്കീമിൽ  റിബേറ്റ്  ലഭ്യമാണോ?

    പരമാവധി 25000 രൂപ വരെ ലഭ്യമാണ്

6) കഴിഞ്ഞവർഷം ഓൾഡ് സ്കീമിൽ തുടർന്നവർക്ക് ഈ വർഷം NEW SCHEME  ലേക്ക് മാറുന്നതിൽ എന്തെങ്കിലും തടസ്സമുണ്ടോ?

 തടസ്സം ഒന്നും തന്നെ ഇല്ല.

7) ഫിക്സഡ് ഡെപ്പോസിറ്റ് എന്നുള്ള വരുമാനമോ, മറ്റുപലശീനത്തിനുള്ള വരുമാനമുള്ളവർക്ക്  സ്കീം തിരഞ്ഞെടുക്കുമ്പോൾ  ശ്രദ്ധിക്കേണ്ടതുണ്ടോ?

 ഉണ്ട്. ആ വരുമാനം കൂടി കണക്കിലെടുത്ത് വേണം സ്കീം തെരഞ്ഞെടുക്കാൻ

8) ANTICIPATORY STATEMENT സമർപ്പിച്ചില്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?

 ഉണ്ട്. സ്റ്റേറ്റ്മെൻറ് നൽകിയില്ലെങ്കിൽ  DDO മാർ  ആ വ്യക്തി  ന്യൂ സ്കീം ൽ തുടരുന്നതായി കണക്കാക്കി   നികുതി കണക്കാക്കേണ്ടതാണ്..(ആന്റിസിപ്പറ്ററി വാങ്ങിക്കേണ്ടത് DDO യുടെ ചുമതലയിൽ പെട്ടതാണ്).ആ വ്യക്തിക്ക് ഏതെങ്കിലും വിധത്തിലുള്ള ഡിഡക്ഷനുകൾ

ഉണ്ടെങ്കിൽ അത്

പ്രയോജനപ്പെടുത്തി നികുതി കുറവ് ചെയ്യുന്നതിനുള്ള അവസരം നഷ്ടപ്പെടും.

9) പ്രതീക്ഷിത ആദായ നികുതി സ്റ്റേറ്റ്മെന്റ്( പെൻഷൻകാർക്കും ജീവനക്കാർക്കും ) തയ്യാറാക്കുന്നത് എങ്ങിനെ?

ട്രഷറി ഡിപ്പാർട്മെന്റിലെ സീനിയർ അക്കൗണ്ടന്റ് ആയ ശ്രീ ആൻസൻ ഫ്രാൻസിസ് തയ്യാറാക്കിയസോഫ്റ്റ്‌വെയർ ,മൈക്രോ സോഫ്റ്റ്‌ എക്സൽ ൽ അടിസ്ഥാന ജ്ഞാനമുള്ള ആർക്കും   Honest Tax calculator ഈ ലിങ്കിൽ നിന്നും 🇩 🇴 🇼 🇳 🇱 🇴 🇦 🇩 ചെയ്തു  ഉപയോഗിക്കാം..https://docs.google.com/spreadsheets/d/1KX6ndYO7blqQeB7EEn5VQtrl_uKsUDQhVg-UVVNIncs/edit?usp=share_link   കൂടാതെ പഴയ സ്കീമും പുതിയ സ്കീമും താരതമ്യം ചെയ്യാനുള്ള ചാർട്ടും കൂടെ ചേർക്കുന്നു

Comments

Popular posts from this blog

Anticipatory Income Tax Calculator (FY 2025–26) Developed by Anson Francis,Treasuries Senior Accountant | AI & Income Tax Trainer PH-9744890130