HONEST TAX BY ANSON FRANCIS
FY 2023-24 FINAL INCOME TAX CALCULATOR HONEST TAX VER 13 . FOR WINDOWS OPERATING SYSTEM 2023 -2024 വർഷത്തെ ആദായ നികുതി സ്ലാബിൽ ,മുൻവർഷത്തെ അപേക്ഷിച്ച് കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. അതിൽ പ്രധാനം- പുതിയ സ്കീം വളരെ ആകർഷകമാക്കി എന്നതാണ്. ഈ വർഷം മുതൽ പുതിയ സ്കീമിൽ അമ്പതിനായിരം രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ- ശമ്പള വരുമാനക്കാർക്ക് എല്ലാവർക്കുമുണ്ട്. അതുപോലെതന്നെ സ്ലാബ് റേറ്റുകൾ മാറ്റം വരുത്തിയിട്ടുണ്ട്. സ്ലാബ് റേറ്റുകൾ പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നത് ഹൗസിംഗ് ലോൺ ,അതുപോലെ തന്നെ 80U,80DD തുടങ്ങിയ ഇളവുകൾ ഇല്ലാത്തവർ എല്ലാവരും തന്നെ NEW REGIME ലേക്ക് മാറ്റപ്പെടും എന്നുള്ളതാണ്. അതുകൊണ്ടുതന്നെ രണ്ടു സ്കീമിൽ കണക്കുകൂട്ടിയ ശേഷം മാത്രമേ ഏത് സ്കീം ആണെന്ന് തിരഞ്ഞെടുക്കേണ്ടത്. ഹോണസ്റ്റ് ടാക്സ് കാൽക്കുലേറ്ററിൽ ഓട്ടോമാറ്റിക്കായി ലാഭകരമായ സ്കീം വരുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ തെരഞ്ഞെടുക്കാവുന്നതാണ്. SPARK ൽനിന്നുള്ള സാലറി ഡ്രോൺ സ്റ്റേറ്റ്മെൻറ് ഉപയോഗിച്ച് FETCHING FECILITY ഉള്ളതിനാൽ വളരെ വേഗത്തിൽ തന്നെ ഓരോ വ്യക്തിയുടെയും സ്റ്റേറ്റ്മെൻറ് വളരെ വേഗത്തിലും കൃത്യതയില...